AFCM നെ ക്കുറിച്ച്‌ 14 ചോദ്യങ്ങൾ

1. എന്താണ് ANOINTING FIRE CATHOLIC MINISTRY ?

Preachers of Divine Mercy യുടെയും ASJM ന്റെയും World evangelization ദൗത്യത്തിന്റെ ഭാഗമായുള്ള മിഷനറി മൂവ്‌മെന്റാണ് AFCM (ANOINTING FIRE CATHOLIC MINISTRY)

II. എന്താണ്‌ AFCM ന്റെ കാരിസം ? (AFCM VISION)

1 . വരദാന ശുശ്രൂഷ.

പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ ഉപയോഗിച്ച് ആത്മാക്കളുടെ രക്ഷക്കു വേണ്ടി അധ്വാനിക്കുക.

2. വിടുതൽ ശുശ്രൂഷ

വചനശക്തിയാലും പരിശുദ്ധാത്മ ബലത്താലും നിറഞ്ഞ് Deliverence Ministry കളിലൂടെ അന്ധകാര ശക്തികളുടെ പിടിയില്‍ നിന്നും ദൈവജനത്തെ വിടുവിക്കുക

3. അഭിഷേകം നിറഞ്ഞ വചന ശുശ്രൂഷ

വചന ശുശ്രൂഷകളിലൂടെയും വിശുദ്ധ കൂദാശകളിലൂടെയും ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ജോലി ചെയ്യുക (Direct evangelization) 2Timo.4:5 നീയാകട്ടെ, എല്ലാക്കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്‍റെ ജോലി ചെയ്യുകയും നിന്‍റെ ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്യുക.

4. വൈദികരുടേയും സന്യസ്തരുടേയും ശക്തീകരണം

വൈദികരുടേയും സമര്‍പ്പിതരുടേയും ശാക്തീകരണത്തിനുമായി പരിത്യാഗങ്ങളും പ്രാശ്ചിത്തങ്ങളും പാരമ്പര്യ പ്രാര്‍ത്ഥനകളും വഴി മദ്ധ്യസ്ഥം വഹിക്കുക . വി.ഫൗസ്റ്റീനയുടെ ഡയറി 531. എന്റെ ഹൃദയത്തിന് ഏറ്റവും അമൂല്യമായ രണ്ടു രത്നങ്ങൾ ഞാൻ നിന്നെ ഭരമേൽപ്പിക്കുകയാണ്;വൈദികരുടെയും സന്ന്യസ്തരുടെയും ആത്മാക്കൾ. നീ അവർക്കായി പ്രത്യേകം പ്രാർത്ഥിക്കണം. നീ നിന്നെത്തന്നെ ഇല്ലായ്മ ചെയ്യുന്നതിലൂടെയായിരിക്കും അവർക്കു ശക്തി ലഭിക്കുന്നത്‌. നിന്റെ പ്രാർത്ഥനയും ഉപവാസവും ഇന്ദ്രിയനിഗ്രഹങ്ങളും ജോലിയും സഹനങ്ങളും എന്റെ സഹനങ്ങളുമായി യോജിപ്പിക്കുക, അപ്പോൾ എന്റെ പിതാവിന്റെ മുമ്പിൽ അവയ്ക്ക്‌ വലിയ ശക്തിയുണ്ടായിരിക്കും.
Rosa Mystica മതാവിന്റെ സന്ദേശം. 1947 ലെ സ്പ്രിംഗ്‌ സീസണിൽ ഇറ്റലിയിലെ മോണ്ടിചിയറിലെ ഒരു നേർസ്സിനു മതാവ്‌ പ്രത്യക്ഷപെട്ടു. ആദ്യതവണ പ്രത്യക്ഷപെട്ടപ്പോൾ മാതാവിന്റെ നെഞ്ചിൽ മൂന്ന് വാൾ കുത്തിയിറക്കപെട്ട നിലയിലായിരുന്നു. ഈ മൂന്നു വാളുകളും മൂന്ന് തരത്തിലുള്ള സമർപ്പിതരിലൂടെയുള്ള വേദനയെ സൂചിപ്പിക്കുന്നു.
ഒന്നാമത്തെ വാൾ . ദൈവവിളി ഉപേക്ഷിച്ചുപോകുന്ന വൈദികരും സന്യസ്തരും
രണ്ടാമത്തെ വാൾ . മരകപാപത്തിൽ ജീവിക്കുന്ന വൈദികരും സന്യസ്തരും .
മൂന്നാമത്തെ വാൾ. സഭയുടെ ശത്രുക്കളോട്‌ ചേർന്ന് പ്രവർത്തിക്കുന്ന വീണുപോയ വൈദികരും സന്യസ്തരും .
മാതാവിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അടർന്നുവീണുകൊണ്ടിരുന്നു.
1947 ജൂലൈ 13 നു വീണ്ടും മതാവ്‌ പിയറീന ഗില്ലി എന്ന നേർസ്സിനു പ്രത്യക്ഷപെട്ടപ്പോൾ മതാവിന്റെ നെഞ്ചിൽ 3 റോസപുഷ്പങ്ങൾ ഉണ്ടായിരുന്നു.
1. വെള്ള റോസപൂവ്വ്‌. Spirit of PRAYER.
2- ചുവന്ന റോസപൂവ്വ്‌. Spirit of EXPIATION AND SACRIFICE.
3. ഗോൾഡൻ റോസപൂവ്വ്‌. Spirit of PENANCE AND CONVERSION.

5. പാപികളുടെ മാനസാന്തരത്തിനു വേണ്ടി അധ്വാനിക്കുക.

പരിശുദ്ധ മതാവ്‌ ഫാത്തിമയിൽ പ്രത്യക്ഷപെട്ടപ്പോൾ ആ മൂന്ന് കുട്ടികൾക്ക്‌ നരകത്തിന്റെ ദർശ്ശനം നൽകി. അസംഖ്യം ആത്മാക്കൾ ഓരോ നിമിഷവും നരകത്തിലേക്ക്‌ പതിക്കുന്നത്‌ അവർ കണ്ടു. മതാവ്‌ കുട്ടികളോട്‌ പറഞു: ഇവർ നരകത്തിൽ പതിക്കാൻ കാരണം ഇവർക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ആരുമില്ലാത്തതാണ്‌. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ ഈശോ വെളിപെടുത്തിയ കാര്യം വി.ഫൗസ്റ്റീന എഴുതിയിട്ടുണ്ട്‌. പാരഗ്രാഫ്‌ 961. പാപത്തിന് അടിമയായ ഓരോ ആത്മാവിന്റെയും മാനസാന്തരത്തിനു പരിഹാരവും ആവശ്യമാണ്.

6. മിശിഹായുടെ ഗാത്രത്തെ പടു ത്തുയര്‍ത്തുക.

Eph.4:7 . 7 നമുക്കോരോരുത്തര്‍ക്കും ക്രിസ്തുവിന്‍റെ ദാനത്തിനനുസൃതമായി കൃപ നല്‍കപ്പെട്ടിരിക്കുന്നു.
(എഫേസോസ് 4,11 -13. അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. 12 ഇതു വിശുദ്ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്. 13 വിശ്വാസത്തിന്‍റെ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്തുവിന്‍റെ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.

7. ഈശോയുടെ രണ്ടാം വരവിനു വേണ്ടി ലോകത്തെ ഒരുക്കുക

III. എന്തിനാണ് ANOINTING FIRE CATHOLIC MINISTRY തുടങ്ങുന്നത് ? WHY AFCM?

1. ഒരു കാലത്ത് കത്തോലിക്കാ വിശ്വാസം തഴച്ചുവളര്‍ന്നിരുന്ന രാജ്യങ്ങളില്‍ വന്‍തോതില്‍ കടുംബങ്ങളും വ്യക്തികളും വിശ്വാസം ഉപേക്ഷിച്ച് Atheist കളായി മാറുന്നു. യുവജനങ്ങളും വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളും വിശ്വാസത്യാഗത്തിന്റെ Spirit of Apostasy – ആത്മാവിന്റെ പിടിയില്‍പ്പെട്ട് വ്യാപകമായി ആത്മീയ കാര്യങ്ങളില്‍ നിസ്സംഗരായി മാറുന്നു. കുടുംബ ബന്ധങ്ങള്‍ തകരുകയും വിവാഹ മോചനം പെരുകുകയും തത്ഫലമായി ഇടവകകള്‍ നിര്‍ജ്ജനമാവുകയും ചെയ്യുന്നു. Anti Ecclecial Movement ലൂടെയും സാത്താന്‍ സേവകരിലൂടെയും വിശുദ്ധ കൂദാശകളും പൗരോഹിത്യവും കത്തോലിക്കാ വിശ്വാസ സംഹിതകളും ബിഷപ്പുമാരും സഭയും വ്യാപകമായി ആക്രമിക്കപ്പെടുന്നു. മാമ്മോദീസ, വിവാഹം, കുമ്പസാരം, തുടങ്ങിയ കൂദാശ സ്വീകരണങ്ങള്‍ ഇല്ലാതാകുന്നു , ഇടവകകള്‍ നിര്‍ജ്ജീവമാകുന്നു. ദൈവവിളികള്‍ കുറയുന്നു. സമര്‍പ്പിത മിഷനറി സമൂ ഹങ്ങള്‍ ഭൂമുത്തു നിന്നും ഭയാനകമാംവിധം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ദൈ വാലയങ്ങളും കോണ്‍വെന്റുകളും വന്‍തോതില്‍ വിറ്റൊഴിക്കപ്പെടുന്നു. ലോക വ്യാപകമായി ഭീകരമാംവിധം ദൈവജനം എല്ലായിടത്തും ഇസ്ലാം ആക്രമണത്തിന് വിധേയരാക്കപ്പെടുന്നു, വിഴുങ്ങപ്പെടുന്നു. സന്താനപുഷ്ടിക്കുപകരം ക്രിസ്തീയ കുടുംബങ്ങള്‍ മക്കളെ സ്വീകരിക്കാന്‍ വിമുരാകയാല്‍ കുടുംബങ്ങള്‍ അന്യം നിന്നു പോകുന്നു. മിശ്രവിവാഹം പെരുകി കുടുംബങ്ങള്‍ ക്ഷയിക്കുന്നു. സെക്കുലറിസം, കമ്മ്യൂണിസം, സാത്താനിസം, ഫ്രീമേസന്‍സ്,Scienticism തുടങ്ങിയവയിലൂടെയും സഭ നിരന്തരം ആക്രമിക്കപ്പെടുന്നു. സഭക്കുള്ളില്‍ തന്നെയുള്ള അനൈക്യങ്ങളുടേയും, വിഭാഗീയതകളുടേയും, കലഹങ്ങളുടേയും ഫലമായി വിശ്വാസം മരവിച്ച്, ശുശ്രൂഷകള്‍ മുരടിച്ച് ആത്മാവിന്റെ ഉണര്‍വ്വ്‌കെട്ട ഇടവക സമൂഹങ്ങളേയും സന്യാസ സമൂഹങ്ങളേയും റീത്തുകളേയും കണ്ട് വേദനിക്കുന്ന കര്‍ത്താവിന്റെ ആത്മാവിന്റെ പ്രചോദനമാണു ANOINTING FIRE CATHOLIC MINISTRY തുടങ്ങാന്‍ നിര്‍ബന്ധിക്കുന്നത്

ഏശയ്യ പ്രവാചകനിലൂടെ മുഴങ്ങിയ കര്‍ത്താവിന്റെ സ്വരം ഇന്നും പ്രതിധ്വ നിക്കുന്നു. ‘ആരെയാണ് ഞാനയക്കുക , ആരാണ് നമുക്കുവേണ്ടി പോവുക.’ (ഏശയ്യ 6/8 )

2. ഇടവക പ്രവർത്തനങ്ങളുമായി കടന്നുചെല്ലാന്‍ പറ്റാത്ത അനേകം മേലകളില്‍ കടന്നു ചെല്ലുന്നതിന് അല്‍മായരെ ഒരുക്കി അയക്കുന്നതിനു വേണ്ടിയാണ് ഈ മിനിസ്ട്രി. ഉദാഹരണം ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക് പോലുള്ള വലിയ തൊഴില്‍ദാന സംരംഭങ്ങളും ബിസിനസ് ഫേമുകളും. അവിടെ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നു. ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി, എമ്പറര്‍ എമ്മാനുവേല്‍, വിവിധ പെന്തക്കൊസ്തു ഗ്രൂപ്പുകള്‍, Athest ഗ്രൂപ്പുകള്‍, യുക്തിവാദി സംഘങ്ങള്‍ പോലുള്ളവരുടെ വോളന്റി യേഴ്‌സ് ഇവരുടെ ഇടയില്‍ ധാരാളമായി പ്രവൃത്തിക്കുന്നു. അവിടേക്ക് നാം കടന്നു ചെല്ലേണ്ടതുണ്ട്. വലിയ യൂണിവേഴ്‌സിറ്റി കാമ്പസുകള്‍, എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് തുടങ്ങി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സമ്മേളിക്കുന്ന സ്ഥലങ്ങളില്‍ Anti Catholic, Anti Spiritual, Anti Christians Ideologyകള്‍ കൗശലപൂര്‍വ്വം വിതക്കപ്പെടുന്നു. ബൈബിളിനെ ഒരു Hate Book ആയും Old Literature ആയിപ്പോലും degrade ചെയ്യുന്നു. ദൈവനിഷേധം മഹത്വവല്‍ക്കരിക്കപ്പെടുന്നു. ഇങ്ങിനെയുള്ള കാമ്പസിലേക്ക് നാം കടന്നു ചെല്ലേണ്ടതുണ്ട്.

3. സുവിശേഷത്തില്‍, ചന്തയില്‍ അവസരായി നില്‍ക്കുന്നവരോട് ചോദിക്കുന്നു, നി ങ്ങള്‍ എന്താണ് ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നത് അവര്‍ പറഞ്ഞു ഞങ്ങളെ ആരും വേലക്ക് വിളിച്ചില്ല ഇത് പോലുള്ളവരെ പരിശീലിപ്പിച്ച് സുവിശേഷ വേലക്ക് അയക്കുകയാണ് AFCM മിനിസ്ട്രി.

4. കത്തോലിക്കാ സഭയില്‍ ഉണര്‍വ്വും ദൈവാനുഭവവുമുള്ള നല്ല ശുശ്രൂഷകള്‍ ഉണ്ടാകണം . ഇങ്ങനെ ദാഹിക്കുന്നവര്‍ക്കായി സഭയുടെ കൂദാശാകേന്ദ്രീകൃതമായ ഉണര്‍വ്വിന്റെ ശുശ്രൂഷ ചെയ്യുന്ന ശുശ്രൂഷകരെ വാര്‍ത്തെടുക്കുക.

5. ഈ മിനിസ്ട്രിയിലൂടെ വിടുതല്‍ പ്രാപിച്ച് കര്‍ത്താവിനു വേണ്ടി സമര്‍പ്പണം ചെയ്ത വ്യക്തികളേയും, കുടുംബങ്ങളേയും രൂപപ്പെടുത്തി വിവിധ ഭാഷകളി ലേക്കും, രാജ്യങ്ങ ളിലേക്കും സുവിശേഷം പ്രസംഗിക്കാന്‍ ടീമുകളായി അയക്കുക .

IV. ആരാണ് ഇതിന്റെ സ്ഥാപകന്‍?

ഔദ്യോഗികമായ ഒരു രൂപീകരണത്തിനു ശേഷം ശുശ്രൂഷകര്‍ വരികയല്ല ചെയ്തത്, മറിച്ച് പല കാലങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്തു കൊണ്ടിരുന്ന ശുശ്രൂഷകരെ ഒരു കോഓര്‍ഡിനേഷനില്‍ കൊണ്ടുവന്ന് ആ മൂവ്‌മെന്റിന് AFCM (ANOINTING FIRE CATHOLIC MINISTRY) എന്ന പേര് നല്കുകയാണ് ചെയ്തത്

Fr. Xavier Khan Vattayil now serves as the founder director of AFCM , Along with Fr. Soji Olickal, Fr. Binoy Karimaruthunkal , Fr. Reny as Co Founders. ഈ മൂവ്‌മെന്റിന് ബഹു. സേവ്യര്‍ ഖാൻ വട്ടായില്‍ അച്ചന്‍ നേതൃത്വം നല്കുന്നു. ബഹു . സോജി ഓലിക്കല്‍ അച്ചനും ബഹു. ബിനോയി കരിമരുതിങ്കല്‍ അച്ചനും ഒപ്പം നിന്നു സഹായിക്കുന്നു.

V. ആരാണ് AFCM ന്റെ Patron ?

Preachers of Divine Mercy യുടെ Patron അഭിവന്ദ്യ മാര്‍ ജേക്കബ് മനത്തോടത്ത് പിതാവാണ് ANOINTING FIRE CATHOLIC MINISTRY യുടെയും പൊതുവായ പേട്രണ്‍. അതേ സമയം ഓരോ രൂപതയിലും അതാത് രൂപതകളിലെ പിതാക്കന്മാര്‍ പേട്രണ്‍മാരായിരിക്കും

VI. പ്രവർത്തന രീതി ? എന്താണ്‌ AFCM കമ്മ്യൂണിറ്റികൾ ?

ഒരു വ്യക്തിക്ക്‌ AFCM മെംബർ ആയി കർത്താവിനും അവിടുത്തെ സഭക്കും ശുശ്രൂഷ ചെയ്യാൻ വിളി ബോദ്ധ്യപെടുന്ന പക്ഷം കുറേ മാസങ്ങൾ തീക്ഷണമായി പ്രാർത്ഥനയിൽ ചിലവഴിക്കട്ടെ. കർത്താവു തന്റെ നിശ്ചയമനുസ്സരിച്ച്‌ , അവിടുത്തെ ഇഷ്ടത്തിനനുസ്സരിച്ച്‌ ശുശ്രൂഷകളും അതിനു പറ്റിയ സഹപ്രവർത്തകരെയും കൂട്ടിചേർത്ത്‌ തരാൻ തുടങ്ങും. അവർ ഒന്നു ചേർന്ന് ഒരു കമ്മുണിറ്റിയായി ആ region ന്റെയും രാജ്യത്തിന്റെയും Co-ordinators നോട്‌ ചേർന്ന് അനുസ്സരണത്തിൽ പ്രവർത്തനമാരംഭിക്കുന്നു. ഒരു കമ്മൂണിറ്റിയിൽ ഏറ്റവും ചുരുങ്ങിയത്‌ മൂന്ന് കുടുംബമെങ്കിലും വേണം. Maximum number പന്ത്രണ്ട്‌ കുടുംബങ്ങൾ ആണ്‌. എങ്കിലും ഓരോ കമ്മൂണിറ്റിയുടേയും സാഹചര്യമനുസ്സരിച്ച്‌ National Co ordinator നു exception അനുവദിക്കാവുന്നതാണ്‌. കമ്മൂണിറ്റി മെംബേർസ്സ്‌ ആഴ്ചയിൽ ഒരിക്കൽ അല്ലങ്കിൽ രണ്ടാഴ്ചയിൽ ഒരിക്കൽ നിർബന്ധമായും പ്രാർത്ഥനക്ക്‌ ഒരുമിച്ചു കൂടേണ്ടതാണ്‌. AFCM പ്രവർത്തിക്കുന്നത്‌ AFCM EVANGELICAL COMMUNITY കളിലൂടെയാണ്‌.

VII. എവിടെയാണ്‌ AFCM ന്റെ CENTRAL OFFICE? ആരാണ്‌ ഇതിന്റെ ചുമതല വഹിക്കുന്നത്‌?

അട്ടപാടി, താവളം AFCM ഹിൽസിലാണു AFCM ന്റെ CENTRAL OFFICE. ഇതിന്റെ ചുമതല വഹിക്കുന്നത്‌ Afcm international Co-ordinator ആണ്‌. Shibu Kurian ആണ്‌ Afcm ന്റെ ആദ്യ international Co-ordinator.
അഡ്രസ്‌.
AFCM CENTRAL OFFICE ,
AFCM HILLS ,THAVALAM ,
ATTAPADY, KERALA, INDIA. 678582
E mail Id. Anointingfireministry@gmail.com
Web site. www.afcmglobal.org
Mobile number . 00447554739560

VIII. ANOINTING FIRE CATHOLIC MINISTRY ല്‍ അല്‍മായര്‍ മാത്രമാണോ? വൈദീകര്‍ക്കും സിസ്‌റ്റേഴ്‌സിനും പ്രവൃത്തിക്കുവാന്‍ പറ്റുമോ ?

ANOINTING FIRE CATHOLIC MINISTRY -World Evangelization ന് വേണ്ടിയുള്ള ഒരു മിഷനറി മൂവ്‌മെന്റാണ്. വൈദീകരും സിസ്‌റ്റേഴ്‌സും അല്‍മായരും ഒരുമിച്ചു പ്രവൃത്തിക്കുന്നു. വൈദീകര്‍ക്കും സിസ്‌റ്റേഴ്‌സിനും അവരവരുടെ രൂപതകളിലും സന്യാസസഭകളിലും അംഗമായിരുന്നു കൊണ്ടുതന്നെ ഇതിനോട് സഹകരിച്ച് പ്രവൃത്തിക്കാവുന്നതാണ്. ഉദാ: ഫാ. റയാന്‍ പാക്കിസ്ഥാന്‍, ഫാ. ബോബിറ്റ് അയര്‍ലന്റ്, മോണ്‍. ഷോണ്‍ AFCM UK.

IX. AFCM അംഗങ്ങൾ എന്തെങ്കിലും പിരിവ്‌ കൊടുക്കേണ്ടതുണ്ടോ ? AFCM അംഗങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ്‌?

ഇല്ല. AFCM അംഗങ്ങൾ മാസവരിയോ , ദശാംശമോ പതിവായി AFCM ൽ അടക്കേണ്ട ആവശ്യം ഇല്ല. എന്തെങ്കിലും സാമ്പത്തികാവശ്യം വന്നാൽ കമ്മ്യൂണിറ്റി കൂടി ആലോചിച്ച്‌ ആവശ്യമായ തുക സ്വരൂപിക്കാവുന്നതാണ്‌.

X. AFCM പരലൽ church സംവിധാനമാണോ?

ഇത്‌ ഒരു പാരലൽ സംവിധാനമല്ല. മറിച്ച്‌ കർത്താവിന്റെ സഭയെ സ്നേഹിക്കാനും ശക്തിപെടുത്താനും പരിശുദ്ധത്മാവ്‌ പ്രചോദിപ്പിച്ച്‌ ഒരുമിച്ച്‌ ചേർത്ത മിഷനറിമാരുടെ സമൂഹമാണ്‌ . കൂടുതൽ അറിയാൻ AFCM ന്റെ താത്വിക അടിത്തറ എന്ന് ഭാഗം കാണുക.

XI. AFCM ന്റെ തിരുനാൾ ദിനങ്ങൾ ഏതൊക്കെയാണ്‌?

ക്രിസ്മസ്സ്‌, ഈസ്റ്റർ, പന്തക്കുസ്താതിരുന്നാൾ, പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ , മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാൾ, ജനനതിരുനാൾ എന്നിവയാണ്‌ AFCM ന്റെ പ്രധാന തിരുനാളുകൾ. ഈ തിരുനാളുകൾക്ക്‌ മുമ്പ്‌ ഏറ്റവും ചുരുങ്ങിയത്‌ 10 ദിവസമെങ്കിലും എല്ലാവരും പ്രാർത്ഥിച്ചൊരുങ്ങണം.

XII. AFCM അംഗങ്ങൾക്ക്‌ ശമ്പളമോ മറ്റ്‌ സാമ്പത്തിക സഹായങ്ങളോ ഉണ്ടാവുമോ ?

AFCM ഒരു വരുമാന സ്രോതസ്സല്ല. ഓരുരുത്തരും സ്വന്തം കൈയിൽ നിന്ന് ചിലവെടുത്ത്‌ അവരവരുടെ ചിലവിൽ ചെയ്യുന്ന ദൈവരാജ്യവേലയാണ്‌ ഇവിടെ കർത്താവ്‌ ആഗ്രഹിക്കുന്നത്‌. കമ്മ്യൂണിറ്റി മുഴുവൻ അംഗീകരിക്കുന്ന പക്ഷം ചില സ്റ്റാഫിനെ ശമ്പളത്തിന്നു നിയമിക്കാവുന്നതാണ്‌.

XIII. സെഹിയോന്‍ മിനിസ്ട്രീസും AFCM (ANOINTING FIRE CATHOLIC MINISTRY) യും തമ്മിലുള്ള വ്യത്യാസമെന്ത്?

സെഹിയോന്‍ ധ്യാനകേന്ദ്രം പാലക്കാട് രൂപതയുടെ ഒരു ധ്യാനകേന്ദ്രമാണ്. സെഹിയോന്‍ മിനിസ്ട്രീസ് സെഹിയോന്‍ ധ്യാനകേന്ദ്രത്തോട് ബന്ധപ്പെട്ട് വളര്‍ന്നു വന്ന വിവിധ മിനിസ്ട്രീകളുടെ കൂട്ടായ്മയാണ്. കാലാകാലങ്ങളില്‍ പാലക്കാട് രൂപതാ അദ്ധ്യക്ഷന്‍ നിയമിക്കുന്ന വൈദികര്‍ ഈ മിനിസ്ട്രീകള്‍ക്ക് നേതൃത്വം കൊടുക്കുന്നു.
ഉദാ: സെഹിയോന്‍ ധ്യാനകേന്ദ്രം ബഹു. ജോസ് ആലക്കക്കുന്നേല്‍ അച്ചന്‍, മാറാനാത്ത മീഡിയാ സെന്റര്‍ ബഹു. ആന്റണി നെടുമ്പുറത്ത് അച്ചന്‍, സെഹിയോന്‍ ടൗണ്‍ മിനിസ്ട്രി: ഫ്രാന്‍സിസ് തോട്ടങ്കര അച്ചന്‍.

എന്നാല്‍ AFCM (ANOINTING FIRE CATHOLIC MINISTRY) വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശുശ്രൂഷ ചെയ്യുന്ന മിഷനറി കമ്മ്യൂണിറ്റികളാണ്. ഓരോ കമ്യൂണിറ്റിയിലും മിനിമം മൂന്നു മുതല്‍ പതിനഞ്ചു വരെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു പ്രവൃത്തിക്കുന്നു. ഇതിന് World Wide ആയി Preachers of Divine Mercy യുടെ സുപ്പീരിയര്‍ അച്ചന്‍ (ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍) നേതൃത്വം കൊടുക്കുന്നു

XIV. ഇപ്പോള്‍ AFCM എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നു ?

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടതെ ഇംഗ്ലണ്ട്, അയര്‍ലന്റ്, സ്ലൊവാക്യ, സ്വീഡന്‍, ഫിന്‍ലന്റ്, ദുബായ്, അബുദാബി, ബഹറൈന്‍, ഖത്തര്‍, ഒമാന്‍, അമേരിക്ക, ക്യാനഡ, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു

താത്വിക - അടിത്തറ

ഇത് ഒരു പാരലല്‍ ചര്‍ച്ച് സംവിധാനമാണോ ?
ഇതിന് ഔദ്യോഗികസഭയുടെ പ്രബോധനത്തിന്‍റെ താത്വിക അടിത്തറ ഉണ്ടോ?

ഉത്തരം: ഇത്‌ പരലൽ ചർച്ച്‌ സംവിധാനമല്ല. കർത്താവിന്റെ സഭയെ സ്നേഹിക്കാനും ശക്തിപെടുത്താനും പരിശുദ്ധത്മാവ്‌ പ്രചോദിപ്പിച്ച്‌ ഒരുമിച്ച്‌ ചേർത്ത മിഷനറിമാരുടെ സമൂഹമാണ്‌ AFCM. കർത്താവിനും സഭയ്ക്കുംവേണ്ടി എന്നതാണ്‌ ഇതിന്റെ മുദ്രാവാക്യം. ദൈവവചനങ്ങളും സഭയുടെ പ്രബോധനവും ഉത്തേജിപ്പിക്കുന്നു.

1. രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്:

CCC1816 .ക്രിസ്തുവിന്‍റെ ശിഷ്യന്‍ വിശ്വാസം സൂക്ഷിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്താല്‍ മാത്രം പോരാ. അത് ഏറ്റുപറയുകയും ഉറപ്പോടെ അതിനു സാക്ഷ്യം വഹിക്കുകയും അതു പ്രചരിപ്പിക്കുകയും കൂടി ചെയ്യണം: “മനുഷ്യരുടെ മുന്‍പില്‍ ക്രിസ്തുവിനെ ഏറ്റുപറയാനും, സഭയ്ക്ക് നിരന്തരമുണ്ടാകുന്ന പീഡനങ്ങളുടെ മധ്യേ കുരിശിന്‍റെ പാതയില്‍ അവിടുത്തെ പിന്‍തുടരാനും എല്ലാവരും സന്നദ്ധരായിരിക്കണം. വിശ്വാസത്തിന്‍റെ ശുശ്രൂഷയും വിശ്വാസസാക്ഷ്യവും രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്: “മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും. എന്നാല്‍ മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപ്പറയും.”

2. കർത്താവിന്റെ സഭയിൽ അന്തസ്സിലും പ്രവര്‍ത്തനത്തിലും യഥാര്‍ത്ഥമായ സമത്വമുണ്ട്

CCC. 872. ‘ക്രിസ്തുവിലുള്ള തങ്ങളുടെ പുനര്‍ജനനത്തിന്‍റെ ശക്തിയാല്‍ സകല ക്രൈസ്തവ വിശ്വാസികള്‍ക്കും അന്തസ്സിലും പ്രവര്‍ത്തനത്തിലും യഥാര്‍ത്ഥമായ സമത്വമുണ്ട്. അതു വഴി എല്ലാവരും അവരവരുടെ അവസ്ഥയും ധര്‍മ്മവുമനുസരിച്ച്, ക്രിസ്തുവിന്‍റെ ശരീരം പടുത്തുയര്‍ത്തുന്നതില്‍ സഹകരിക്കുന്നു.’ (CCC 872)

3. വ്യക്തിപരമായോ സംഘങ്ങളായി ച്ചേര്‍ന്നോ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശവും കടമയുമുണ്ട്.

CCC.900. ‘എല്ലാ ക്രിസ്തീയ വിശ്വാസികളേയും പോലെ അല്മായരേയും, അവരുടെ മാമ്മോദീസയിലൂടെയും, സ്‌ഥൈര്യലേപനത്തിലൂടെയും ദൈവം പ്രേഷിതധര്‍മം ഏല്‍പിച്ചിട്ടുണ്ട്. അതുകൊണ്ട് രക്ഷയുടെ ദിവ്യരഹസ്യം ലോകമെങ്ങും എല്ലാ മനുഷ്യരും അറിയുകയും സ്വീകരിക്കുകയും ചെയ്യുന്നതിനായി വ്യക്തിപരമായോ സംഘങ്ങളായി ച്ചേര്‍ന്നോ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് അവകാശവും കടമയുമുണ്ട്.”

4. ഹയരാര്‍ക്കിവഴി മാത്രമല്ല… അല്‍മായര്‍വഴിയും ക്രിസ്തു പ്രവർത്തിക്കുന്നു.

CCC. 904. “ഹയരാര്‍ക്കിവഴി മാത്രമല്ല… അല്‍മായര്‍വഴിയും ക്രിസ്തു ഈ പ്രവാചക ധര്‍മം നിര്‍വഹിക്കുന്നു; അതിനുവേണ്ടി അവിടുന്ന് അവരെ സാക്ഷികളാക്കുകയും, അവര്‍ക്കു വിശ്വാസാവബോധവും വചനത്തിന്‍റെ കൃപാവരവും നല്‍കുകയും ചെയ്യുന്നു.”
മററുള്ളവരെ വിശ്വാസത്തിലേക്കു നയിക്കുന്നതിനുവേണ്ടി പഠിപ്പിക്കുകയെന്നത്  ഓരോ പ്രഘോഷകന്‍റെയും ഓരോ വിശ്വാസിയുടെയും ധര്‍മമാണ്

5. ദൈവരാജ്യവേല എല്ലാ ക്രിസ്ത്യാനികളുടെയും കടമയാണ്‌. Every Christian is duty bound to proclaim Christ.

ലോകമെങ്ങുമുള്ള മനുഷ്യരെല്ലാം രക്ഷയുടെ ദിവ്യസന്ദേശം അറിയുകയും സ്വീകരിക്കുകയും ചെയ്യാന്‍ വേണ്ടി യത്‌നിക്കുകയെന്ന മഹനീയ കര്‍ത്തവ്യം എല്ലാ ക്രിസ്ത്യാനികളിലും നിക്ഷിപ്തമായിരിക്കുന്നു.” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ, അല്‍മായ പ്രഷിതത്വം 1:3).

6. ദൈവരാജ്യവേല ചെയ്യാത്ത എല്ലാവരെയും പിതാവ്‌ നീക്കം ചെയ്യും. എന്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്നു നീക്കികളയുന്നു.

യോഹ.15:1-2
യോഹ.15:5-6

മാമ്മോദീസയിലൂടെ ക്രിസ്തുവിനോടു ചേര്‍ക്കപ്പെട്ട് ദൈവജനമായിത്തീര്‍ന്നവരാണ് കിസ്തീയ വിശ്വാസികള്‍. ഇക്കാരണത്താല്‍, ക്രിസ്തുവിന്‍റെ പുരോഹിതപരവും, പ്രവാ ചകപരവും, രാജകീയവുമായ ധര്‍മ്മങ്ങളില്‍ തങ്ങളുടേതായ രീതിയില്‍ പങ്കുകാരായിരിക്കുന്ന അവര്‍, ലോകത്തില്‍ നിറവേറ്റുവാന്‍ ദൈവം സഭയെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം, ഓരോരുത്തരുടേയും അവസ്ഥയനുസരിച്ച്, പ്രാവര്‍ത്തികമാക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.’ (CCC 871)

‘സ്വഭാവത്തില്‍ തന്നെ ക്രിസ്തീയ വിളി പ്രേഷിതത്വത്തിലേയ്ക്കുള്ള വിളി കൂടിയാണ്. ജീവനുള്ള ശരീരത്തിലെ യാതൊരംഗവും നിഷ്‌ക്രിയമായിരിക്കുന്നില്ല; മറിച്ച്, ശരീരത്തിന്‍റെ പ്രവര്‍ത്തനത്തില്‍ പങ്കുപറ്റുന്നതോടൊപ്പം അതിന്‍റെ ജീവനിലും ഭാഗഭാക്കാകുന്നു. അപ്രകാരം തന്നെയാണ് സഭയാകുന്ന ക്രിസ്തുവിന്‍റെ ശരീരത്തിലും അംഗങ്ങളുടെ പ്രവര്‍ത്തനമനുസരിച്ച് മുഴുവന്‍ ശരീരവും വളര്‍ച്ച പ്രാപിക്കുന്നു.’ (എഫേ 4:16).

‘ഏതെങ്കിലും ഒരംഗം സഭയെ പോഷിപ്പിക്കുന്നതില്‍ തന്‍റെ ശരിയായ പങ്ക് നിര്‍വ്വഹിക്കാതിരുന്നാല്‍, ആ അംഗം സഭയ്ക്കും തനിക്കുതന്നെയും ഉപയോഗശൂന്യമാകത്തക്കവണ്ണം ദൃഢതരമാണ് ഈ ശരീരത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും’ (എഫേ 4:16).
‘സഭയില്‍ പലതരം ശുശ്രൂഷകളുണ്ട്. എന്നാല്‍ എല്ലാറ്റിന്‍റെയും ലക്ഷ്യം ഒന്നാണ്. തന്‍റെ നാമത്തില്‍ താന്‍ നല്‍കിയ അധികാരം ഉപയോഗിച്ച് പഠിപ്പിക്കാനും, ഭരിക്കാനും, വിശുദ്ധീകരിക്കാനുമുള്ള ദൗത്യം ക്രിസ്തു അപ്പസ്‌തോലന്മാര്‍ക്കും അവരുടെ പിന്‍ഗാമി കള്‍ക്കും നല്‍കി. എന്നാല്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലും, പ്രവാചകത്വത്തിലും, രാജത്വത്തിലും അല്‍മായര്‍ക്കും പങ്കുണ്ട്. ഈ ഭാഗഭാകിത്വം വഴി ദൈവജനത്തിനാകെ സഭയിലും ലോകത്തിലും നിര്‍വ്വഹിക്കാനുള്ള ദൗത്യത്തില്‍ അവര്‍ക്കും തങ്ങളുടേതായ പങ്ക് കാര്യമായി വഹിക്കാനുണ്ട്. സുവിശേഷചൈതന്യം ഭൗതികമണ്ഡലങ്ങളില്‍ വ്യാപി ക്കുകയും, അതേ ചൈതന്യം വഴി ഈ മണ്ഡലങ്ങളെ പൂര്‍ണ്ണമാക്കുകയും ചെയ്യുമ്പോഴും മനുഷ്യരെ സുവിശേഷം അറിയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുമ്പോഴും അവര്‍ പ്രഷിതപ്രവര്‍ത്തനത്തില്‍ വ്യാപൃതരാവുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അവരുടെ ഭൗതിക പ്രവര്‍ത്തനം വഴി അവര്‍ സ്പഷ്ടമായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കു കയും മനുഷ്യരക്ഷയെ സഹായിക്കുകയും ചെയ്യുന്നു. ലോകത്തിന്‍റെയും ലൗകികപ്രവര്‍ത്തനങ്ങളുടെയുംമദ്ധ്യേ ജീവിക്കുകയെന്നത് അല്മായസ്ഥിതിക്ക് യോജിച്ചതു തന്നെയാണ്. അതുകൊണ്ട് ക്രിസ്തുവിന്‍റെ ചൈതന്യത്താല്‍ ജ്വലിച്ച് ലോകത്തെ പുളിപ്പി ക്കുന്ന മാവ് എന്നപോലെ സ്വന്തം പ്രേഷിതപ്രവൃര്‍ത്തി നിര്‍വ്വഹിക്കാന്‍ ദൈവം അവരെ വിളിച്ചിരിക്കുന്നു. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ, അല്‍മായ പ്രഷിതത്വം 1:2).

7. അല്‍മായര്‍ തങ്ങളുടെ പ്രവര്‍ത്തനം ഇടവകയുടെയോ, രൂപത യുടെയോ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്തരുത്.

അതുകൊണ്ട് അല്‍മായര്‍ തങ്ങളുടെ പ്രവര്‍ത്തനം ഇടവകയുടെയോ, രൂപതയുടെയോ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്തരുത്. മറിച്ച് മറ്റിടവകകളിലേയ്ക്കും രൂപതകളിലേയ്ക്കും, ദേശീയതലത്തിലും അന്തര്‍ദേശിയതലത്തിലും വ്യാപിപ്പിക്കാന്‍ ശ്രദ്ധിക്കണം. (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ, അല്‍മായ പ്രഷിതത്വം 3: 10).

8. ‘അല്‍മായര്‍ തന്നെ സ്ഥാപിച്ച് അല്‍മായര്‍ തന്നെ വിവേകപൂര്‍വ്വം നടത്തിപ്പോരുന്ന അനവധി പ്രഷിത സംരംഭങ്ങള്‍ ഇന്ന് സഭയിലുണ്ട്.

‘അല്‍മായര്‍ തന്നെ സ്ഥാപിച്ച് അല്‍മായര്‍ തന്നെ വിവേകപൂര്‍വ്വം നടത്തിപ്പോരുന്ന അനവധി പ്രഷിത സംരംഭങ്ങള്‍ ഇന്ന് സഭയിലുണ്ട്. ഇത്തരം പ്രസ്ഥാനങ്ങളിലൂടെ സഭയുടെ ദൗത്യം ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഗുണകരമായി നിര്‍വ്വഹിക്കപ്പെടാന്‍ സാധിക്കും. തന്മൂലം സഭാധികാരികള്‍ അവയെ പ്രശംസിക്കുകയും നല്ലതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്യാറുണ്ട്. എന്നാല്‍ സഭയിലെ ന്യായമായ അധികാരികള്‍ അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും കത്തോലിക്കാ പ്രവര്‍ത്തനമെന്ന് പേരിനര്‍ഹമല്ല.’ (രണ്ടാം വത്തി ക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ, പ്രഷിതവൃത്തി 5:24).

9. മെത്രാന്മാരും ഇടവകാധികാരികളും സഭയിലും സഭയ്ക്കു വേണ്ടിയും അല്‍മായരോട് സഹകരിച്ച് പ്രവര്‍ത്തിക്കണം.

മെത്രാന്മാരും ഇടവകാധികാരികളും മറ്റ് രൂപതാ വൈദികരും സന്യാസവൈദികരും ഒരു കാര്യം അറിഞ്ഞിരിക്കണം. എല്ലാ വിശ്വാസികള്‍ക്കും ഉള്ളതാണ് പ്രഷിതവൃത്തിക്കുള്ള അവകാശവും, കടമയും. വൈദികരെന്നോ അല്‍മായരെന്നോ ഉള്ള ഭേദം ഇതിലില്ല. സഭയെ പണിതുയര്‍ത്താന്‍ അല്‍മായര്‍ക്കുമുണ്ട് അവരുടേതായ ഒരു പങ്ക്. അതുകൊണ്ട് വൈദികര്‍ സാഹോദര്യത്തോടെ സഭയിലും സഭയ്ക്കു വേണ്ടിയും അല്‍മായരോട് സഹകരിച്ച് പ്രവര്‍ത്തിക്കണം. പ്രേഷിതവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന അല്‍മായരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കുകയും വേണം.’ (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, പ്രമാണരേഖ അല്‍മായ പ്രഷിതത്വം 5:25).

10. അവരുടെയും അവരുടെ കുടുംബങ്ങളുടെയും മാന്യമായ ജീവസന്ധാരണത്തെ സംബന്ധിക്കുന്നവ ഏറ്റം തൃപ്തികരമായി ചെയ്തുകൊടുക്കാന്‍ അധികാരികള്‍ക്ക് നിഷ്‌കര്‍ഷയുണ്ടായിരിക്കണം

സാങ്കേതിക പരിജ്ഞാനം വഴി തങ്ങളെതന്നെ സംഘടനകളുടെ സേവനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥിരമായോ താല്‍ക്കാലികമായോ സമര്‍പ്പിക്കുന്ന വിവാഹിതരോ അവിവാഹിതരോ ആയ അല്‍മായര്‍ സഭയില്‍ പ്രത്യേക ബഹുമതിയും അഭിനന്ദനവും അര്‍ഹിക്കുന്നു. ഇവര്‍ സ്വരാജ്യത്തിനും അന്താരാഷ്ര്ടീയ രംഗത്തും മിഷന്‍ പ്രദേശങ്ങളിലുള്ള കത്തോലിക്കാ സമൂഹങ്ങളിലും പുതുതായി രൂപം കൊള്ളുന്ന പ്രാദേശിക സഭകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ പ്രേഷിത സംഘടനകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്വപ്രയത്‌നങ്ങള്‍ അര്‍പ്പിക്കുന്ന അല്‍മായരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവരുന്നത് സഭാമാതാവിന് വലിയ സന്തോഷം പ്രധാനം ചെയ്യുന്നു.
സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടി വേണം ഇങ്ങനെയുള്ള അല്‍മായരെ സ്വാഗതം ചെയ്യാന്‍. അതുകൊണ്ട് അവരുടെ സ്ഥിതിക്കൊത്ത ജീവിതത്തിന് രീതിയും സ്‌നേഹവും ഔചിത്യവും ആവശ്യപ്പെടുന്നതെല്ലാം പ്രത്യേകിച്ചും അവരുടെയും അവരുടെ കുടുംബങ്ങളുടെയും മാന്യമായ ജീവസന്ധാരണത്തെ സംബന്ധിക്കുന്നവ ഏറ്റം തൃപ്തികരമായി ചെയ്തുകൊടുക്കാന്‍ അധികാരികള്‍ക്ക് നിഷ്‌കര്‍ഷയുണ്ടായിരിക്കണം. അവര്‍ക്കു വേണ്ട പരിശീലനവും, ആദ്ധ്യാത്മിക സഹായങ്ങളും, പ്രചോദനവും നല്‍കണം.’ (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ അല്‍മായ പ്രേഷിതത്വം 4:22)